Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Will Be Intensified

Palakkad

ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കും: ജി​ല്ലാ വി​ക​സ​ന സ​മി​തി

പാ​ല​ക്കാ​ട്: സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്നു ജി​ല്ലാ വി​ക​സ​ന​സ​മി​തി. വ​രും മൂ​ന്നു​മാ​സ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക​ജാ​ഗ്ര​ത​യും ബോ​ധ​വ​ത്ക​ര​ണ​വും ആ​വ​ശ്യ​മാ​ണ്. തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ചു.

ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളി​ല്‍ ല​ഹ​രി​ഉ​പ​ഭോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ആ​വി​ഷ്‌​കാ​ര​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം​ചെ​യ്യാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും അ​റി​യി​ച്ചു.

പാ​റ- പൊ​ള്ളാ​ച്ചി റോ​ഡ് ഇ​ര​ട്ട​ക്കു​ളം മു​ത​ല്‍ ഗോ​പാ​ല​പു​രം വ​രെ​യു​ള്ള ഭാ​ഗ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി കു​ഴി​ക​ളും മറ്റും ​അ​ട​ച്ച് റോ​ഡ് അ​പ​ക​ട​ര​ഹി​ത​മാ​ക്ക​ണ​മെ​ന്നു സു​മേ​ഷ് അ​ച്യു​ത​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ളി​ല്‍ തീ​ര്‍​പ്പ് വേ​ഗ​ത്തി​ലാ​ക്കാ​നും പ​ട്ട​യം​ന​ല്‍​കി​യ ഭൂ​മി​യി​ലേ​ക്കെ​ത്തു​ന്ന​തി​ന് വ​ഴി​യി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ണ്ടൂ​ര്‍- തൂ​ത റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍, സി​ഗ്ന​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പി. ​മ​മ്മി​ക്കു​ട്ടി എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ട്ടാ​മ്പി​യി​ലെ പൊ​തു​ശ്മ​ശാ​നം നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍ എം​എ​ല്‍​എ.ഭാ​ര​ത​പ്പു​ഴ​യി​ല്‍ മാ​ലി​ന്യം​ത​ള്ള​ല്‍ വ്യാ​പ​ക​മാ​ണെ​ന്നും ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ട്ടാ​മ്പി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണം, ടൗ​ണി​ലെ ഡ്രെ​യ്നേ​ജ് പ്ര​വൃ​ത്തി എ​ന്നി​വ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ കി​ഫ്ബി ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ട്ട സ്‌​കൂ​ളു​ക​ളു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​വ​ര്‍​ഷ​ത്തി​ന​കംത​ന്നെ പൂ​ര്‍​ത്തി​യാ​ക്കി കൈ​മാ​റ​ണ​മെ​ന്നു ടി.​എം. ശ​ശി എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.

പു​തു​പ്പ​രി​യാ​രം, മു​ണ്ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ട്ട​ര്‍ ടാ​ങ്ക് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വെ​ള്ളം ല​ഭ്യ​മാ​വാ​ത്ത വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നു എ. ​പ്ര​ഭാ​ക​ര​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ടു​മ്പ് പാ​ള​യം​പാ​ലം, അ​ക​ത്തേ​ത്ത​റ മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​പു​രോ​ഗ​തി, കെ​യ​ര്‍ ഹോം ​പ​ദ്ധ​തി സം​ബ​ന്ധി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു.

കി​ഫ്ബി പ​ദ്ധ​തി പ്ര​കാ​രം പൂ​ര്‍​ത്തീ​ക​രി​ച്ച ക​ട​മ്പൂ​ര്‍ ഗ​വ. എ​ച്ച്എ​സ്എ​സ്, വെ​ള്ളി​നേ​ഴി എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളു​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടും ക്ലാ​സ് തു​ട​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത വി​ഷ​യ​ത്തി​ല്‍ ജൂ​ലൈ 15ന​കം പ​രി​ഹാ​ര ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നു കെ. ​പ്രേം​കു​മാ​ര്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​സു​ധീ​ര്‍ അ​ധ്യ​ക്ഷ​നാ​യി. അ​സി​സ്റ്റ​ന്‍റ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എം. ​ദു​രൈ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up